അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു
അരീക്കോട് വൈ.എം.എ മഞ്ചേരി പ്രശാന്തി ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് അരീക്കോട് താഴത്തെങ്ങാടിയിൽ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. MSP അസിസ്റ്റൻറ് കമാൻഡൻ്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ മാടത്തിങ്ങൽ ജമീല അദ്ധ്യക്ഷത വഹിച്ചു. വൈ.എം.എ സെക്രട്ടറി അഡ്വ. കെ.മുഹമ്മദ് ഷെരീഫ്, ഡോ. റിച്ചാർഡ് ജോസ്, ഡോ. ഉവൈസ്, എംടി മുസ്തഫ, വൈ.പി റഹ്മത്തുള്ള, എംടി റിശാബുദ്ദീൻ, മുസാഫിർ അഹമ്മദ്, ജലീൽ റഹ്മാൻ, അഷ്റഫ് ഒതുക്കുങ്ങൽ എന്നിവർ സംസാരിച്ചു.