ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ്: തുടർച്ചയായി നാലാം തവണയും കിരീടമുയർത്തി വാഴക്കാട് ജി.എച്ച്.എസ്.എസ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കൊണ്ടോട്ടി സബ്ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വാഴക്കാട് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി നാലാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി. 17 സ്വർണവും 14 വെള്ളിയും 2 വെങ്കലവും നേടി 102പോയിന്റുകൾ കരസ്ഥമാക്കിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. കായികാധ്യാപകൻ സി ജാബിറിന്റെ മേൽനോട്ടത്തിൽ ഫിറോസ് അരൂരാണ് ഇവരെ പരിശീലിപ്പിക്കുന്നത്