കൈക്കൂലിക്കേസ്: എറണാകുളം മുൻ ആർടിഒ ജേഴ്ണന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആർടിഒ ജേഴ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് തള്ളിയത്. പ്രതികളിലൊരാളായ ഏജന്റ് രാമ പടിയാരുടെ ജാമ്യാപേക്ഷയും കോടതി തളളി. അതേസമയം, കേസിലെ രണ്ടാം പ്രതി സജേഷിന് ജാമ്യം അനുവദിച്ചു.Bribery Case
പ്രതികളുമായി വിജിലൻസ് സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം തളളിയത്.
സ്വകാര്യ ബസ്സിന് പെർമിറ്റ് നൽകാൻ 5000 രൂപ കൈക്കൂലിയും മദ്യവും ആവശ്യപ്പെട്ടെന്ന പരാതിയിലായിരുന്നു അറസ്റ്റ് ചെയ്തത്.