NMMS എടവണ്ണ IOHSS നു തിളക്കമാർന്ന നേട്ടം.
എടവണ്ണ : ഈ വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ ചരിത്ര നേട്ടം കരസ്ഥമാക്കി എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 13 കുട്ടികൾക്ക് 48000 രൂപയുടെ സ്കോളർഷിപ്പിന് അർഹത നേടി പഞ്ചായത്തിലെ മറ്റു സ്കൂളുകളിൽ നിന്നും ഒന്നാമത് എത്തിയത്. ചിട്ടയായ പഠന പ്രവർത്തനങ്ങൾക്ക് പുറമെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് ഈ ചരിത്ര വിജയം നേടാൻ സാധിച്ചതെന്ന്, എൻ എം എം എസ് കൺവീനർമാരായ യാഷിക്. K, റൗഫ്.K എന്നിവർ പറഞ്ഞു. വിജയികളെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. എച്ച് എം അസീസ് മീമ്പറ്റ, സ്കൂൾ മാനേജർ ചെറിയാപ്പു ഹാജി, സെക്രട്ടറി എൻ സി അബ്ദുൽ ജബ്ബാർ, പിടിഎ പ്രസിഡണ്ട് സി ടി ജമാൽ, റഷീദ് കല്ലിങ്ങൽ, അധ്യാപകരായ മുനീർ കെ ടി, ഹസീന എം എന്നിവർ ആശംസകൾ നേർന്നു.