വിമാന ദുരന്തം നേരിടാൻ കാലിക്കറ്റ് എയർ പോർട്ട് അതോറിറ്റി ടി.ഡി. ആർ.എഫ് വളണ്ടിയർമാർക്ക് പരിശീലനം നൽകി.
എയർപോർട്ടിൽ അപകടം നടന്നാൽ ടി.ഡി.ആർ.എഫ് സേനയും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാവണം. ടി .ഡി.ആർ എഫ് സേനാoഗങ്ങൾക്ക് എയർപോർട്ട് അതോറിറ്റിയും ഫയർ ഫോഴ്സും പ്രത്യക പരിശീലനം നൽകി. രക്ഷാ പ്രവർത്തനം, ഹോസ്പിറ്റലൈസേഷൻ, വിവര ശേഖരണം ,ട്രാഫിക് നിയന്ത്രണം എങ്ങിനെ ചെയ്യുമെന്നതായിരുന്നു പരിശീലനം. പരിശീലനത്തിന് എയർപോർട്ട് ചീഫ് ഫയർ ഓഫീസർ ഇ ഷൗക്കത്തലി നേതൃത്വം നൽകി.
എയർപോർട്ടിൽ അപകടം നടന്നാൽ പരിശീലനം ലഭിച്ച സന്നദ്ധ വളണ്ടിയർമാർ എങ്ങിനെ പ്രവർത്തിക്കണം എന്നുള്ളതിന്റെ പരിശീലനവും എയർപോർട്ട് പരിചയപ്പെടലും എയർപോർട്ട് എയർക്രാഫ്റ്റ് എമർജൻസി, ഫയർ ഫെെറ്റിങ് ടെക്നോളജിയുടെ പുതിയ സംവിധാനം പരിചയപ്പെടുത്തലും , കാലിക്കറ്റ് എയർപോർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. ഹോട്ട് ഫയർ ഡ്രില്ലിൽ ടി.ഡി.ആർ.എഫിനെ ഉൾപ്പെടുത്തിയായിരുന്നു പരിശീലനം .
അപകട വിവരമറിഞ്ഞാൽ എമർജൻസി എക്സിറ്റിൽ ടി.ഡി. ആർ എഫ് വളണ്ടിയർ മാർക്ക് എങ്ങനെ പ്രവേശനം ലഭിക്കും. വളണ്ടിയർമാരെ അപകട സ്ഥലത്തേക്ക് എങ്ങനെ എത്തിക്കും, എയർ സൈഡ് സിറ്റി സൈഡ് എന്നീ രണ്ട് ഭാഗങ്ങളായി തിരിച്ച് വല്ല അപകടവുമുണ്ടായാൽ എയർപോർട്ടിന്റെ ഏത് ഭാഗത്ത് ടി.ഡി.ആർ.എഫ്. എത്തണം തുടങ്ങി വിവിധ കാര്യങ്ങളിലാണ് പരിശീലനം നൽകിയത് . വിമാനാപകടം മോക്ഡ്രില്ലായി അവതരിപ്പിച്ചായിരുന്നു പരിശീലനം.
വിമാന ദുരന്തം നടന്നാൽ അടിയന്തരമായി ഫയർഫോഴ്സിനെയും മറ്റ് അധികാരികളെയും സഹായിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി പരിശീലനം നടത്തി. അപകടം നടന്ന സ്ഥലത്തുനിന്ന് ആളുകളെ എങ്ങിനെ റെസ്ക്യൂ ചെയ്തു ആംബുലൻസിലേക്ക് എത്തിക്കണം. അപകടത്തിന്റെ തോത് മനസ്സിലാക്കി ഇവരെ വേർതിരിക്കുന്നതും പരിക്കേറ്റവരിൽ നിന്ന് വിവരശേഖരണം നടത്തുന്നതും അത് അതികൃതർക്ക് കൈമാറുന്നതും മറ്റു വിവിധ കാര്യങ്ങളാണ് ഇന്ന് പരിശീലനം ലഭിച്ചത്. ടി.ഡി. ആർ എഫിന്റെ 36 പേരാണ് പരിശീലനത്തിൽ പങ്കാളികളായത്. എയർപോർട്ട് ഡയറക്ടർ ശേശാദ്രിവാസം സുരേഷിന്റെ നിർദ്ധേശ പ്രകാരമാണ് പരിശീലനം നൽകിയത്. എയർപോർട്ട് ചീഫ് ഫയർ ഓഫീസർ ഇ ഷൗക്കത്തലി പരിശീലനത്തിന് നേതൃത്വം നൽകി. അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ കെ.കെ. ജഹാംഗീർ , ജൂനിയർ ഫയർ ഓഫീസർമാരായ ഹരിഹരൻ , വിനായക്, പരിശീലനത്തിന് നേതൃത്വം നൽകി.ടി.ഡി.ആർ എഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്. ഉമറുൽ ഫാറൂഖ്, ഫസൽ കാടപടി, ആഷിക് താനൂർ തുടങ്ങിയവർ സംസാരിച്ചു.