മാനവികതയുടെ പ്രചാരണം കാലത്തിൻ്റെ ആവശ്യം: മുജീബ് കാടോരി

Campaigning for humanity is the need of the hour: Mujeeb Katori

മലപ്പുറം: ഭരണകൂടം തന്നെ ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹത്തിന് നേതൃത്വം നൽകുന്ന സാഹചര്യത്തിൽ മതസംഘടനകളും സമ്മേളനങ്ങളും മാനവിക മൂല്യങ്ങൾ സംരക്ഷിന്നതിനായി മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ആവശ്യപ്പെട്ടു. മാനവികതയുടെ പ്രചാരണം ശക്തിപ്പെടുത്തി മനുഷ്യമനസ്സുകളിലെ അകൽച്ച ഇല്ലാതാക്കാൻ മത- സാമൂഹിക സംഘടനകൾ പ്രചാരണം ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ 2024 ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി ജില്ലാ സഘാക സമിതി ഡിസംബർ 5ന് വഴിക്കടവിൽ നിന്ന് ആരംഭിച്ച് ജനുവരി 7 ന് ഐക്കരപടിയിൽ സമാപിക്കുന്ന മാനവിക സന്ദേശ ജാഥയുടെ മാനവിക സന്ദേശസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എൻ.എം മർകസുദ്ദഅവ ജില്ല സെക്രട്ടറി കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു‌. ജാഥ കോഡിനേറ്റർ കെ.എം.ഹുസൈൻ,വി.ടി ഹംസ അബു തറയിൽ, ജലീൽ മാസ്റ്റർ മോങ്ങം പ്രസംഗിച്ചു.
ടി.പി അബ്ദുൽ റഷീദ്, സി.എച്ച് അബ്ദുല്ല, ഇല്യാസ് മോങ്ങം, അബ്ദുസ്സലാം മലപ്പുറം, ടി.പി ഇഖ്ബാൽ, ഇർഷാദ് ആലുങ്ങൽ എന്നിവർ നേതൃത്വം നൽകി
എടക്കര, നിലമ്പൂർ, എടവണ്ണ, വണ്ടൂർ, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിൽ ജാഥ പ്രയാണം പൂർത്തിയാക്കി ഇന്ന് (ഡിസം 24 ) ഇരുപതാം ദിവസം മാടാല ഉച്ചക്ക് 3സൗഹൃദ മുറ്റത്തേടെ ആരംഭിച്ച് വൈകിട്ട് 8.30 ന് വെള്ളുവമ്പ്രത്ത് സമാപികും.

Leave a Reply

Your email address will not be published. Required fields are marked *