ഗൾഫിലുള്ളവർക്ക് കുടിക്കാൻ താജിക്കിസ്ഥാനിൽ നിന്ന് കുടിവെള്ളമെത്തുമോ?

Tajikistan

കുവൈത്ത് സിറ്റി: താജിക്കിസ്ഥാനിലെ സാരെസ് തടാകത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും ജലക്ഷാമം നേരിടുന്ന മറ്റ് പ്രദേശങ്ങളിലേക്കും ശുദ്ധജലം കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതിയുമായി കുവൈത്തിലെ താജിക്കിസ്ഥാൻ അംബാസഡർ സുബൈദുല്ലോ സുബൈദ്സോദ. ‘ജലം സുസ്ഥിര വികസനത്തിന് 2018-2022’ എന്ന അന്താരാഷ്ട്ര പ്രവർത്തന ദശകത്തിന്റെ മൂന്നാമത് ഉന്നതതല അന്താരാഷ്ട്ര സമ്മേളനവുമായി ബന്ധപ്പെട്ട് കുവൈത്തിലെ യു.എൻ ഓഫീസുമായി സഹകരിച്ച് നടത്തിയ യോഗത്തിലാണ് ഈ പ്രഖ്യാപനം. 61 കിലോമീറ്റർ നീളവും 500 മീറ്റർ ആഴവുമുള്ള സരെസ് തടാകം ശുദ്ധജലത്തിന്റെ സമൃദ്ധമായ ഉറവിടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് ടൈംസാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.Tajikistan

കുവൈത്തിലെ താജിക്കിസ്ഥാൻ അംബാസഡർ സുബൈദുല്ലോ സുബൈദ്സോദ

 

കൂടാതെ, മധ്യേഷ്യയിലെ ജലത്തിന്റെ 60 ശതമാനവും ഉൾക്കൊള്ളുന്ന താജിക്കിസ്ഥാനിലാണ് ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ റോഗൺ ജലവൈദ്യുത നിലയത്തിൽനിന്ന് ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിങ്ങനെയുള്ള അയൽരാജ്യങ്ങളിലേക്ക് വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിടുന്നതായും പറഞ്ഞു. നിർമാണത്തിലിരിക്കുന്നതും വക്ഷ് നദിയിൽ സ്ഥിതി ചെയ്യുന്നതുമായ ഈ പ്ലാന്റിൽ മൊത്തം 3,600 മെഗാവാട്ട് ശേഷിയുള്ള ആറ് 600 മെഗാവാട്ട് പവർ യൂണിറ്റുകൾ ഉത്പാദിപ്പിക്കും. ഇത് മധ്യേഷ്യയിലെ ഏറ്റവും ശക്തമായ ജലവൈദ്യുത നിലയമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *