സൗദിയിൽ വാഹനാപകടം: മലയാളി ദമ്പതികൾക്ക് പരിക്ക്

injured

അബ്ഹ: സൗദി അബ്ഹയിലെ ടൂറിസം കേന്ദ്രമായ അൽ സുദയിൽ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് പരിക്ക്. സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലുള്ള സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റലിലെ അനീഷ് ജോർജ്, കിംഗ് ഫഹദ് ഹോസ്പിറ്റൽ ഐ.സി.യു സ്റ്റാഫ് നഴ്‌സ് അബിമോൾ എന്നിവർക്കാണ് പരിക്ക്.injured

ഇടുക്കി സ്വദേശികളായ ദമ്പതികളുടെ വാഹനം എതിരെവന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഇവർ സഞ്ചരിച്ച വാഹനം പൂർണമായി തകർന്നു. അനീഷിന് കാലിനും അബിയ്ക്ക് കൈയ്ക്കുമാണ് പരിക്ക്. വ്യാഴാഴ്ചയാണ് അസീർ മേഖലയിലെ വിവിധ വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ദമ്പതികൾ ബുറൈദയിൽ നിന്ന് തിരിക്കുന്നത്. അപകടത്തിനെ തുടർന്ന് സൗദി സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ അബ്ഹ പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തിച്ചു. വിവരം അറിഞ്ഞ അബ്ഹയിലെ സാമൂഹികപ്രവർത്തകനും അസീർ പ്രവാസിസംഘം നേതാവുമായ സന്തോഷ് കൈരളി ഹോസ്പിറ്റലിൽ എത്തുകയും വേണ്ടസഹായങ്ങൾ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *