കെ.എസ്.യു പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു; കോഴിക്കോട് ഡി.സി.പിക്കെതിരെ കേസ്
കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ KSU പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ കോഴിക്കോട് ഡി.സി.പിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 14 ദിവസത്തിനുള്ളിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കുകയും മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത സിറ്റിങ്ങിൽ ഡി.സി.പി, കെ.ഇ ബൈജു നേരിട്ട് ഹാജരാവുകയും വേണം.
Also Read : മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി; സംഘർഷം, മൂന്നു പേർക്ക് പരിക്ക്
കഴിഞ്ഞ ദിവസമാണ് നവകേരള സദസ്സ് പരിപാടിക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകനെ പിടിച്ചുമാറ്റുന്നതിനിടെ കഴുത്തിൽ കുത്തിപ്പിടിച്ചത്. മറ്റുപ്രവർത്തർകർ ഏറെ നേരം പറഞ്ഞതിനുശേഷമാണ് ഡി.സി.പി കെ.എസ്.യു പ്രവർത്തകന്റെ കഴുത്തിൽ നിന്നും കയ്യെടുത്തത്. Case against Kozhikode DCP