ചാത്തമംഗലം യു.ഡി.എഫ് ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു

ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികളും പെൻഷൻ ഗുണഭോക്താക്കളും കെട്ടാങ്ങൽ അങ്ങാടിയിൽ ജനകീയ വിചാരണ സദസ്സ് നടത്തി.(Chathamangalam Panchayat UDF organized public hearing)

പാവപ്പെട്ട ജനങ്ങൾ ജീവിക്കാൻ പ്രയാസമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാവപ്പെട്ടവന്റെ ക്ഷേമ പെൻഷൻ നൽകാതെ കോടികൾ പൊടിപൊടിച്ച് കേരളീയം ആഘോഷവുമായി സർക്കാർ ധൂർത്തടിക്കുന്ന പ്രവണത സമൂഹത്തിൽ അപഹാസ്യമാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജനകീയ വിചാരണ സദസ്സ് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്‌റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. പി.ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു, ജിജിത്ത് പൈങ്ങോട്ട് പുറം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എൻ.എം ഹുസൈൻ, ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ഷരീഫ് മലയമ്മ, ബ്ലോക്ക് മെമ്പർമാരായ എം.കെ നദീറ, മുംതാസ് ഹമീദ് പഞ്ചായത്ത് മെമ്പർമാരായ എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ഇ പി വത്സല, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, ഫസീല സലീം എന്നിവർ ജനകീയ വിചാരണ സദസ്സിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *