ചെന്താമര ഇരട്ടക്കൊലപാത കേസ്: മൂന്നുപേർ കോടതിയിൽ മൊഴിമാറ്റി



പാലക്കാട്: ചെന്താമര പ്രതിയായ ഇരട്ടക്കൊലപാത കേസിൽ കോടതിയിൽ മൊഴിമാറ്റി സഹോദരൻ, സഹോദരന്റെ ഭാര്യ, അയൽവാസി എന്നിവർ. മൊഴിമാറ്റിയ മൂന്നുപേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പോസിക്യൂഷൻ. മറ്റോരു കൊലക്കേസിൽ പ്രതിയായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. 2025 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊലപാതകത്തിന് തലേദിവസം ചെന്താമര ഫോണിൽ വിളിച്ചുവെന്ന് പൊലീസിന് ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ നൽകിയ മൊഴിയാണ് മാറ്റിയത്. രാധാകൃഷൻ ഭാര്യ രമ, അയൽവാസിയുമാണ് കോടതിയിൽ മൊഴി മാറ്റിയത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷൻ മൂന്നുപേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. പാലക്കാട് അഡീഷണൻ ഡിസ്റ്റിക് ആൻഡ് സെഷൻ മജിസ്റ്റ്ട്രേറ്റ് കോടതിയാണ് കേസിന്റെ വിചാരണ നടക്കുന്നത്.