ചെട്ടിയങ്ങാടി റോഡപകടം: ജനകീയ സമരം ഫലം കണ്ടു.

Chettiangadi road accident: People's struggle has yielded results.

 

മഞ്ചേരി: വെള്ളിയാഴ്ച വൈകീട്ട് അഞ്ചു ജീവൻ പൊലിഞ്ഞ ചെട്ടിയങ്ങാടി റോഡപകടത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 7 മണിക്ക് നാട്ടുകാർ നടത്തിയ റോഡ് ഉപരോധ സമരം ഫലം കണ്ടു. രാവിലെ ചെട്ടിയങ്ങാടിയിലെത്തിയ ഏറനാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതർ , മഞ്ചേരി എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവരുടെ ഉറപ്പുപ്രകാരം 8.30 ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് തീരുമാനം. നാട്ടുകാരുടെ പ്രതിനിധികളും കൗൺസിലർമാരുമായ ഹുസ്സൈൻ വല്ലാഞ്ചിറ, കെ.പി.ഉമ്മർ , ഹുസൈൻ മേച്ചേരി, ബീനാ തേരി , കാക്കേങ്ങൽ അഷറഫ്, അനീസ്, സുബ്രഹ്മണ്യൻ എന്നിവർ എത്തും മുൻപേ കെ എസ് ടി പി, പോലീസ് അധികൃതർ എത്തിയിരുന്നു. തീരുമാനം എഴുതി നൽകി നടപ്പിലാക്കിയാലല്ലാതെ സമരത്തിൽ നിന്നും പിൻ മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സമരക്കാർ.

തീരുമാനങ്ങൾ

🔰 ഇന്നു തന്നെ സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോർഡ് സ്ഥാപിച്ചു.

🔰 റോഡിന് ഇരു വശങ്ങളിലും ഉള്ള വാഹനങ്ങൾ മാറ്റാൻ പോലീസും നഗരസഭയും ചേർന്ന് നിർദ്ദേശം നൽകും. മൈക്ക് അനൗൺസ്മെന്റ് നടത്തി.

🔰 തിങ്കളാഴ്ച റമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കും.

🔰 ഓടകളിലേക്ക് വെള്ളമിറങ്ങാൻ വേണ്ടത് ചെയ്യും.

🔰 സ്ട്രീറ്റ്‌ലൈറ്റുകൾ ശരിയാക്കും

🔰 സീബ്രാലൈൻ സ്ഥാപിക്കും.

🔰 ചെട്ട്യങ്ങാടിയിൽ റോഡിൽ ഡിവൈഡർ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും.

 

Chettiangadi road accident: People's struggle has yielded results.

 

Chettiangadi road accident: People’s struggle has yielded results.

Leave a Reply

Your email address will not be published. Required fields are marked *