ചിക്കനും മട്ടണും ദീപാവലിക്ക് ശേഷം മതി; ബിരിയാണി ഓര്‍ഡര്‍ ചെയ്ത ആളോട് ഡെലിവറി ബോയ്, ഇതെന്തൊരു കഷ്ടമെന്ന് സോഷ്യല്‍മീഡിയ

Chicken

ഡല്‍ഹി: ഇഷ്ടഭക്ഷണം കഴിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ എന്തുചെയ്യും? ഒന്നുകില്‍ ഹോട്ടലിലോ മറ്റോ പോയി ആ ആഗ്രഹം അങ്ങ് തീര്‍ക്കും. അല്ലെങ്കില്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് കഴിക്കും. എന്നാല്‍ ദീപാവലിക്ക് ഓണ്‍ലൈനിലൂടെ ബിരിയാണി ഓര്‍ഡര്‍ ചെയ്ത ഡല്‍ഹി സ്വദേശിക്ക് ലഭിച്ചത് കൊട്ടക്കണക്കിന് ഉപദേശമായിരുന്നു. ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോ എന്നതായിരുന്നു ഡെലിവറി ബോയിയുടെ ചോദ്യം. തനിക്ക് നേരിട്ട വിചിത്രാനുഭവം ഉപയോക്താവ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവം വൈറലായത്.

ദീപാവലിക്ക് രണ്ട് ദിവസം മുന്‍പാണ് യുവാവ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. ഡെലിവെറി ബോയിക്ക് താന്‍ ഒടിപി പറഞ്ഞു കൊടുത്തു. അയാള്‍ തനിക്ക് ഭക്ഷണവും ഡെലിവെറി ചെയ്തു. എന്നാല്‍ ഭക്ഷണം തന്നെ ശേഷം ഇയാള്‍ പോകാന്‍ തയ്യാറായില്ലെന്ന് യുവാവ് പറയുന്നു. പിന്നാലെ ഉപദേശങ്ങളായി. ബിരിയാണി തന്നെയായിരുന്നു വിഷയം. ദീപാവലി പോലൊരു ഉത്സവത്തിന് മുമ്പ് ചിക്കന്‍ കഴിച്ചതിലൂടെ വലിയൊരു തെറ്റാണ് ഞാന്‍ ചെയ്തതെന്നായിരുന്നു ഡെലിവറി ബോയിയുടെ കണ്ടെത്തല്‍. ദീപാവലി സമയത്ത് ശുദ്ധമായ ഭക്ഷണം കഴിക്കേണ്ടതെന്നും ചിക്കനും മട്ടനുമെല്ലാം ദീപാവലി സമയത്ത് കഴിക്കുന്നത് ഒഴിവാക്കണമെന്നും തന്നെ ഡെലിവെറി ബോയ് ഉപദേശിച്ചു.

യുവാവിന്‍റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഡെലിവറി ബോയിക്കെതിരെ രംഗത്തെത്തിയത്.എന്തിനാണ് സ്വന്തം വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും അപ്പോള്‍ തന്നെ ചിക്കന്‍ ഓര്‍ഡര്‍ ചെയ്യണമായിരുന്നുവെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *