പാർലമെന്റ് വളപ്പിലെ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസ്
ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ബിജെപി എംപി ഹേമങ് ജോഷിയുടെ പരാതിയിലാണ് ഡൽഹി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115, 117, 125, 131, 351 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.Rahul Gandhi
ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്കറെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് അംഗങ്ങൾ സഭയിൽ പ്രവേശിക്കുന്നത് ബിജെപി എംപിമാർ തടഞ്ഞു. തുടർന്ന് എംപിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു.
രാവിലെ 10 മണി മുതൽ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നു തങ്ങൾക്കിടയിലേക്ക് രാഹുൽ ഗാന്ധി അതിക്രമിച്ചു കയറുകയായിരുന്നു എന്നാണ് ഹേമങ് ജോഷിയുടെ പരാതിയിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ മറ്റു പ്രതിപക്ഷ എംപിമാരുടെ അതിക്രമത്തെ തുടർന്ന് മുകേഷ് രജ്പുതിന് തലക്ക് ഗുരുതര പരിക്കേറ്റുവെന്ന് പരാതിയുണ്ട്.