‘2026 ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയും’; പ്രഖ്യാപിച്ച് ദിദിയർ ദെഷാംസ്

Didier Deschamps

പാരീസ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പോടെ ഫ്രാൻസ് ദേശീയ ടീം പരിശീലകന സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കി ദിദിയർ ദെഷാംസ്. 2012 മുതൽ കോച്ചിന്റെ റോളിൽ തുടരുന്ന മുൻ താരം കൂടിയായ ദെഷാംസ് 14 വർഷത്തെ യാത്രക്കാണ് അമേരിക്ക,കാനഡ, മെക്‌സികോ എന്നിവടങ്ങളിലായി നടക്കുന്ന ലോകകപ്പോടെ വിരാമമിടാനൊരുങ്ങുന്നത്. Didier Deschamps

2018ൽ ഫ്രാൻസിനെ ലോക കിരീടത്തിലെത്തിച്ച 56 കാരൻ യുവേഫ നാഷൺസ് ലീഗ് ചാമ്പ്യൻമാരാക്കുന്നതിലും പ്രവർത്തിച്ചു. ക്യാപ്റ്റനും കോച്ചുമായി ലോകകിരീടം നേടുകയെന്ന അപൂർവ്വ നേട്ടവും ദെഷാംസ് സ്വന്തമാക്കി. 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോറ്റാണ് ഫ്രാൻ്‌സ് പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *