ഓമാനൂർ സി എച്ച് സിയിൽ മൂർഖൻ; പിടികൂടി TDRF വളണ്ടിയർ
ഓമാനൂർ സി എച്ച് സിയിൽ മൂർഖൻ പാമ്പിനെ കണ്ടു രോഗിക്കൊപ്പം വന്ന ആളാണ് ഹോസ്പിറ്റലിനുള്ളിലേക്ക് കയറുന്ന പാമ്പിനെ കണ്ടത്. TDRF വളണ്ടിയർ പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് ആറരയോട് കൂടിയാണ് പാമ്പിനെ രോഗിക്കൊപ്പം വന്ന നാട്ടുകാരൻ കണ്ടത്. ഹോസ്പിറ്റലിന്റെ പിറകുവശത്ത് കൂടി പാമ്പ് മരുന്ന് നൽകുന്ന സ്ഥലത്തേക്കാണ് എത്തിച്ചേർന്നത്. ഇവിടെയുള്ള സ്റ്റോറൂമിന് ഉള്ളിലേക്ക് പാമ്പ് കയറിപ്പോകുന്നത് കണ്ട നാട്ടുകാരൻ ഹോസ്പിറ്റൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ അമീൻ ടി ഡി ആർ എഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബിനെ വിവരമറിയിക്കുകയും തുടർന്ന് സ്നേക് റെസ്ക്യൂ വളണ്ടിയർ ആയ ആസിഫ് കൊണ്ടോട്ടി എത്തി പാമ്പിനെ പിടികൂടി. നോമ്പ് തുറക്ക് ഒരുങ്ങി നിൽക്കെയാണ് വിവരമറിഞ്ഞ ആസിഫ് അതിവേഗം കുതിച്ചെത്തി പാമ്പിനെ പിടികൂടിയത്പാമ്പിനെ പിടികൂടിയത്. ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും പ്രയാസം അകറ്റാൻ അതിവേഗം പരിശ്രമിച്ച ടി.ഡി.ആർ എഫ് വളണ്ടിയർമാരെ മെഡിക്കൽ ഓഫീസർ ഡോക്ടർ അമീൻ അഭിനന്ദിച്ചു.