മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് പ്രചരണാർത്ഥം സംഘടിപ്പിച്ച വടംവലി മത്സരത്തിൽ കിഴുപറമ്പ് ടൗൺ ജേതാക്കളായ്
കിഴുപറമ്പ്: വിദ്വേശത്തിനെതിരെ ദുർഭരണത്തിനെതിരെ മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംമ്പർ 1 മുതൽ 20 വരെ വഴിക്കടവ് മുതൽ പൊന്നാനിവരെ നടത്തുന്ന യൂത്ത് മാർച്ച് പ്രചരണാർത്ഥം കിഴുപറമ്പ് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂണിറ്റ് തല വടംവലി മത്സരത്തിൽ കിഴുപറമ്പ് ടൗൺ യൂത്ത് ലീഗ് ജേതാക്കളായ്. കല്ലിങ്ങൽ യൂണിറ്റ് രണ്ടാം സ്ഥാനക്കാരുമായ് പി.പി. ഷബീർ ബാബുവിന്റെ അധ്യക്ഷതയിൽ ഏറനാട് മണ്ഡലം യൂത്ത് ലീഗ് വൈ.സ് പ്രസിഡന്റ് എം.സി ഹാരിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ഡോ: സി.എച്ച് ഗഫൂർമാസ്റ്റർ . മുഹമ്മദ് മാസ്റ്റർ വാഹിദ് എടപ്പറ്റ , കമറുൽ ഇസ്‌ലാം പി.വി സുബൈർ, വൈ.സി മെഹബൂബ് എന്നിവർ സംസാരിച്ചു ഹരിദാസൻ, സത്താർ സി.എൻ, നബീൽ എം.ടി, ഉമ്മർ പുതുക്കുടി, ഷമീൽ എം.കെ, ശിഹാബ് കെ.എം, മുഹമ്മദ് അസ്‌ലം വാളപ്ര കെ.എം റിയാസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് ഹലാ ഹോളിടേഴ്സ് കിഴുപമ്പ്, മുന്നാസ് ഗ്യാസ് ഏജൻസിസ് കിഴുപറമ്പ് സ്പോൺസർ ചെയ്ത ട്രോഫികൾ വിതരണം ചെയ്തു. competition organized by the Muslim Youth League to promote the Youth March.