ഭൂമി കയ്യേറ്റമെന്ന പരാതി ; കുനിയിൽ താലൂക് സംഘം പരിശോധന നടത്തുന്നു.
Pwd യിലേക്ക് ഒരു വർഷം മുൻപ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂമി കയ്യേറ്റം പരിശോധിക്കനായി അളവ് രേഖപ്പെടുത്തുന്നത്. PWD താലൂക് ഭൂരേഖ വിഭാഗത്തെ അളവ് രേഖപ്പെടുത്താൻ നിഴ്ചയിക്കുകയായിരുന്നു. കിഴുപറമ്പ കല്ലാർക്കടവ് റോഡിൽ ആണ് അളവ് നടക്കുന്നത്. കുനിയിൽ അങ്ങാടി ഉൾപ്പെടെ വരുന്ന സ്ഥലങ്ങളാണിത്. അളവ് പൂർത്തീകരിച്ച ശേഷം റിപ്പോർട്ട് താലൂക് അസിസ്റ്റന്റ് എഞ്ചിനീയർക്ക് കൈമാറും. കയ്യേറ്റമുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് ഉദ്യോഗസ്ഥർ കിഴുപറമ്പ വാർത്തകളോട് പറഞ്ഞു.