രാഷ്ട്രീയ പകപോക്കൽ ; MSF പ്രവർത്തകന് സ്പോർട്സിന് അവസരം നഷ്ടപ്പെട്ടതായി പരാതി.
ഇളയൂർ MAO കോളേജിലെ കായിക അധ്യാപകന്റെ രാഷ്ട്രീയ പകപോക്കലിൽ കോളേജ് വിദ്യാർതിയും MSF പ്രവർത്തകനുമായ വിദ്യാർത്ഥിക്ക് സ്പോർട്സിൽ അവസരം നഷ്ടപ്പെട്ടതായി പരാതി. ചോദ്യം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച് അനിശ്ചിത കാല കുത്തിയിരിപ്പ് സമരം ആരംഭിച്ച് MSF കാവനൂർ പഞ്ചായത്ത് കമ്മിറ്റി.
നവകേരള സദസ്സിൽ വെച്ചുണ്ടായ പ്രശ്നമാണ് കായിക അധ്യാപകനായ നാസർ പകപോക്കലിന് കാരണമാക്കിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സ്പോർട്സിന് പങ്കെടുക്കേണ്ട സമയം 4 മണിയായിരുന്നു അധ്യാപകൻ പറഞ്ഞതെന്നും എന്നാൽ രണ്ട് മണിയോടെ സ്പോർട്സ് അവനിച്ചിരുന്നു. ഇതിനെതിരെ ചോദ്യം ചെയ്ത 11 വിദ്യാർത്ഥികളെ കോളേജ് സസ്പെന്റ് ചെയ്യുകയായിരുന്നു.