ആരോഗ്യ ക്ലിനിക്ക്നടത്തി.
അരീക്കോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പറമ്പത്തൊടിക – കാരാണ്ടിൽ ഭാഗത്തുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമായി ആരോഗ്യ ക്ലിനിക്ക് നടത്തി. (Conducted health clinic.)
ആയുഷ്മാൻ ഭാരത് ഹെൽത്ത് & വെൽനസ് സെന്റർ പ്രതിവാര ആരോഗ്യമേളയുടെ ഭാഗമായാണ് ആരോഗ്യ ക്ലിനിക്ക് സംഘടിപ്പിച്ചത്. വി സി വഹാബിന്റെ വസതിയിൽ വെച്ചായിരുന്നു പരിശോധന നടത്തിയത്. പ്രഷർ, ഷുഗർ പരിശോധന നടത്തുകയും ബോധവത്കരണ ക്ലാസ്സ് എടുക്കുകയും ചെയ്തു. പ്രമേഹ ലക്ഷണങ്ങൾ ഉള്ള ആളുകളെ കണ്ടെത്താനും വേണ്ട നിർദേശങ്ങൾ നൽകാനും ക്യാമ്പിലൂടെ സാധിച്ചു. വൈറ്റമിൻ A തുള്ളിമരുന്ന് ക്യാമ്പിൽ കുട്ടികൾക്ക് നൽകി. വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി 15 നും 59 നും ഇടയിലുള്ള സ്ത്രീകൾക്ക് HB പരിശോധനയും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം അരീക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഖ വൈ.പി ഉദ്ഘാടനം ചെയ്തു. JHI സൗമിനി, MLHP ശിനി, ആശാ വർക്കർമാരായ ഷീജ, ഗിരിജ എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിലും വാർഡിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ