ഡിടിഎം അബ്ദുൽ ഗഫൂറിന് കോസ്മോസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി
അൽകോബാർ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡി.ടി.എം അബ്ദുൽ ഗഫൂറിന് സൗദി, അൽകോബാർ കോസ്മോസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി. ക്ലബ് പ്രസിഡന്റ് ഡിടിഎം ഹാരിഷ് പി.വി, ടിഎം ആബിദ് നിസാം ഖാൻ, അബ്ദുറഹീം, സതീഷ് കുമാർ, നൗഫൽ ഡി.വി, റഷീദ് ഉമർ, ഹബീബ് മൊഗ്രാൽ, ബോബി കുമാർ, ജേക്കബ് മാത്യു തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിനും സംഭാവനകൾക്കും പരിപാടിയിൽ നന്ദിയർപ്പിച്ചു.Cosmos