സിപിഎം സംഘ്പരിവാറിന് കുടപിടിക്കുന്നു, എന്നാണ് ജമാഅത്ത് അവർക്ക് വർഗീയ പാർട്ടിയായത്: വിഡി സതീശൻ

CPM is taking the umbrella of the Sangh Parivar, Jamaat has become a communal party for them: VD Satheesan

 

തിരുവനന്തപുരം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം സംഘ്പരിവാറിന് കുടപിടിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. എപ്പോഴാണ് അവർ സിപിഎമ്മിന് വർഗീയ പാർട്ടിയായായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഎം പോളിറ് ബ്യുറോ അംഗം എ വിജയരാഘവന്റെ വർഗീയ പരാമർശത്തിലായിരുന്നു വിഡി സതീശന്റെ വിമർശനം. സിപിഎം വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“വിജയരാഘവൻ്റെ വർഗീയ പ്രസ്താവന ഒറ്റപ്പെട്ടതാകണമെന്ന് ആഗ്രഹിച്ചു. എന്നാൽ സിപിഎം അതേറ്റെടുത്തു. സംഘ്പരിവാറിനെ പോലും സിപിഎം നാണിപ്പിക്കുന്നു. വയനാട്ടിലെ മുഴുവൻ ജനങ്ങളെയും സിപിഎം അപമാനിച്ചു. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ സിപിഎം മത്സരിച്ചിട്ടുണ്ട്. എന്നാണ് സിപിഎമ്മിന് അവർ വർഗീയ പാർട്ടിയായത്? സംഘ്പരിവാർ അജണ്ടയ്ക്ക് സിപിഎം കുടപിടിക്കുന്നു,” വിഡി സതീശൻ പറഞ്ഞു.

പൂരം കലക്കിയത് എം ആർ അജിത് കുമാറാണെന്നും, അതിനാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പൊലീസ് വഷളാവുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *