‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു’: വലീദ് അബ്ദുള്ള
സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഗോൾകീപ്പർ വലീദ് അബ്ദുള്ള. അറബ് ടിവി ഷോയിൽ അതിഥിയായി സംസാരിക്കവേയാണ് വലീദിന്റെ വെളിപ്പെടുത്തൽ . 2017 നും 2024 നും ഇടയിൽ അൽ-നസറിന് വേണ്ടി കളിച്ച താരമാണ് അബ്ദുള്ള.
ടൈംസ് നൗ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മതംമാറ്റത്തെക്കുറിച്ച് റൊണാള്‍ഡോയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്യുന്നു. പരിശീലന സെഷനുകളില്‍ തന്റെ സഹതാരങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ ആവശ്യമായ സമയമുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കാറുണ്ടായിരുന്നുവെന്നും വലീദ് കൂട്ടിച്ചേര്‍ത്തു.
റൊണാള്‍ഡോ യഥാര്‍ത്ഥത്തില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ ഗോള്‍ നേടിയ ശേഷം അദ്ദേഹം മൈതാനത്ത് സുജൂദ് (പ്രണാമം) നടത്തിയിട്ടുണ്ട്. മാത്രമല്ല ഇസ്ലാമിക പാരമ്പര്യം പിന്തുടരാന്‍ അദ്ദേഹം സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.” – വലീദ് പറഞ്ഞു.