ക്യൂഗെറ്റ് ‘പുണ്യനിലാവ്’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

PunyanCuget

ദോഹ: തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലുംനിയുടെ ഖത്തർ ചാപ്റ്ററായ ‘ക്യൂഗെറ്റ്’, റമദാനിൽ ‘പുണ്യ നിലാവ്’ എന്ന പേരിൽ നടത്തി വന്നിരുന്ന ഇഫ്താർ സംഗമം ഇത്തവണ മാർച്ച് 12 ന് അബൂഹമൂർ എംഇഎസ് സ്‌കൂളിന്റെ കെജി വിഭാഗത്തിൽ വെച്ച് സംഘടിപ്പിച്ചു. ക്യൂഗെറ്റ് പതിനഞ്ചുവർഷമായി റമദാനിൽ സംഗമം നടത്തുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.PunyanCuget

നോമ്പുതുറക്കുശേഷം നടന്ന ചടങ്ങുകൾ ക്യൂഗെറ്റിന്റെ ട്രഷറർ വർഗ്ഗീസ് കെ. വർഗീസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് ഫിറോസ് പി.ടി റമദാൻ സന്ദേശപ്രഭാഷണം നടത്തി.

ചടങ്ങിൽ ഐസിബിഎഫിനെ പ്രതിനിധീകരിച്ച് ഷാനവാസ് ബാവയും ഐഎസ്‌സിയുടെ ഭാഗമായി ഇ.സി അബ്ദുൽ റഹ്‌മാനും IBPC ഐബിപിസി വക്താവ് താഹയും പങ്കെടുത്തു. ക്യൂഗെറ്റിന്റെ പ്രസിഡന്റ് ടോമി വർക്കി അധ്യക്ഷത വഹിച്ചു. സംഗമത്തിൽ 250 ലേറെ പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *