കുസാറ്റ് ദുരന്തം; പ്രിൻസിപ്പൽ ദീപക് കുമാർ സാഹുവിനെ മാറ്റി

cusat stampede

 

കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ദീപക് കുമാർ സാഹുവിനെ മാറ്റി. അന്വേഷണവിധേയമാണ് നടപടി. അപകടം അന്വേഷിക്കാനുള്ള സിൻഡിക്കേറ്റിന്റെ അന്വേഷണ സമിതിയില്‍ നിന്ന് സ്റ്റുഡന്‍റ്സ് വെല്‍ഫെയർ ഡയറക്ടർ പി കെ ബേബിയെയും മാറ്റിയിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബത്തിന് 25000 രൂപ വീതം നല്‍കാനും കുസാറ്റ് സിൻഡിക്കേറ്റിൽ തീരുമാനമായി

ബേബിക്കെതിരെ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണസമിതിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. മൂന്നംഗ സമിതിയില്‍ ബേബിക്ക് പകരം മറ്റൊരു സിന്‍ഡിക്കേറ്റ് അംഗം ലാലിയെ ഉള്‍പ്പെടുത്തി.

 

Also Read : 500 വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം; ഉണ്ടായിരുന്നത് 1000 വിദ്യാർത്ഥികൾ; മഴ വന്നതോടെ 600 പേർ കൂടി ഇരച്ചുകയറി

 

പരിപാടിയിൽ കൃത്യമായ സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദീപക് കുമാർ സാഹു രജിസ്ട്രാർക്ക് നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ല. ഈ കത്ത് പുറത്തു വന്ന സാഹചര്യത്തിൽ കൂടിയാണ് സാഹുവിനെ മാറ്റിയിരിക്കുന്നത്. Cusat stampede

Leave a Reply

Your email address will not be published. Required fields are marked *