കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടം; കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

Damage in various places in the state due to heavy rain; In Kozhikode lightning strikes, job security workers injured

 

കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടം. തിരുവനന്തപുരത്ത് വീടിന്റെ ഒരുവശം ഇടിഞ്ഞ് വീണു. റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. പത്തനംതിട്ട തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ മതിൽക്കെട്ട് ഇടിഞ്ഞു. കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീകൾക്ക് പരുക്കേറ്റത്.

ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ തിരുവല്ല തീപ്പനിയിൽ വെള്ളക്കെട്ടിൽ വീട്ടിൽ ഒറ്റപ്പെട്ട വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു. വെള്ളത്തിൽ അകപ്പെട്ടു പോയ പൊന്നമ്മ ഡാനിയേലിനെയാണ് രക്ഷിച്ചത്. ഉച്ച മുതൽ ജില്ലയിൽ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.

തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *