കുടിവെള്ളം പോലും നിഷേധിക്കുന്നു; രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അക്രമം വർധിച്ചതായി റി​പ്പോർട്ട്

Denied even drinking water; Reports of increased violence against Christians in the country

 

ന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അക്രമം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. ഈ വർഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതിൽ കൂടുതലും മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ്.

ജന്മദിനാഘോഷ പരിപാടികൾ വരെ മതപരിവർത്തന ചടങ്ങായി തെറ്റിദ്ധരിപ്പിച്ച് കേസെടുത്തു. ഉത്തർ പ്രദേശിലാണ് ഇത്തരത്തിൽ കൂടുതൽ വ്യാജ കേസെടുത്തത്. യു.പിയിൽ ഭരണകൂടം സ്പോൺസർ ചെയ്ത നടപടികളാണ് അരങ്ങേറുന്നത്.

ഛത്തീസ്‌ഗഢിൽ കുടിവെള്ളം പോലും ക്രിസ്ത്യാനികൾക്ക് നിഷേധിക്കുന്നു. മതപരമായ മരണാനന്തര ചടങ്ങുകൾ അനുവദിക്കുന്നില്ല. കൂടാതെ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ നടത്താൻ നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *