സംഘടനാ ഉത്തരവാദിത്വങ്ങളിൽ വീഴ്ച്ച: തൃശ്ശൂരിൽ മണ്ഡലം പ്രസിഡന്റുമാരെ സസ്പെന്റ് ചെയ്ത് കോൺഗ്രസ്
തൃശൂർ : സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് കണ്ടെത്തി തൃശ്ശൂർ ജില്ലയിലെ ഏഴ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ സസ്പെന്റ് ചെയ്തു.Congress
തിരുവില്വാമല, കുഴൂർ, പൊയ്യ, അതിരപ്പിള്ളി, കോടശ്ശേരി, ആർത്താറ്റ്, പുന്നയൂർ എന്നീ മണ്ഡലം പ്രസിഡണ്ട്മാരെയാണ് സസ്പെൻഡ് ചെയ്തത്.