ധീര കരാട്ടെ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു
ആക്രമണം നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കാന്‍ ഊർങ്ങാട്ടിരി പഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ ധീര പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലന പദ്ധതി ആരംഭിച്ചു. മൈത്ര ഗവണ്മെന്റ് യു. പി. സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി ഉദ്ഘാടനം നിർവഹിച്ചു.
പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകരാനും വർധിച്ചു വരുന്ന അക്രമങ്ങളിൽ നിന്നും സ്വയം പ്രതിരോധത്തിന് സജ്ജരാക്കാനും ലക്ഷ്യം വെച്ചു കൊണ്ട് സ്കൂൾ തലത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ കെ ടി അലീമ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഹസ്‌നത്ത്, ബിച്ചൂട്ടി മൈത്ര, കുഞ്ഞുട്ടി മൈത്ര, ഉമ്മർ, കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റെറ്റർ ഫബ്‌ന പി, ഇൻസ്‌ട്രെക്ടർ അനഘ എന്നിവർ ആശംസ അറിയിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ പി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യാ ചെയർമാൻ കെ ടി മുഹമ്മദ് കുട്ടി, സ്വാഗതം അർപ്പിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ ജബ്ബാർ നന്ദി അറിയിച്ചു.
Karate training program started