ധ്വനി സംഗീത കൂട്ടായ്മ “ദീപാവലി ഫെസ്റ്റിവൽ” സംഘടിപ്പിച്ചു.
ചെറുവാടി ദീപാവലിയോടനുബന്ധിച്ച് ധ്വനി സംഗീത കൂട്ടായ്മ ചെറുവാടിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ നാടിന് വേറിട്ട അനുഭവമായി. (Dhvani Sangeetha organized “Diwali Festival”.) നാടിന് സൗഹാർദ്ദ സന്ദേശം പകർന്ന പരിപാടി മുരളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കണ്ണൻ ചെറുവാടി അധ്യക്ഷനായി. ഗുലാം ഹുസൈൻ കൊളക്കാടൻ, മാധവൻ കുളങ്ങര സംസാരിച്ചു. രാജു മാട്ടുമുറി സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന സൊറക്കൂട്ടം സ്നേഹ വിരുന്നിൽ നാട്ടുകാർക്ക് ദീപാവലി മധുരവും ചായയും നൽകി. കൂടാതെ ധ്വനി കലാകാരൻമാരായ സത്യൻ പൊലുകുന്നത്ത്, രാജൻ കളുകുടിക്കുന്ന്, സജീഷ് മാട്ടുമുറി, ആദ്യ കൃഷ്ണ പഴംപറബ്, ബൈജു മാട്ടുമുറി, തുടങ്ങിയവരുടെ സംഗീത വിരുന്നും അരങ്ങേറി.