‘സംസാരിച്ചില്ല, അകലം പാലിച്ചു’: സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്
ന്യൂഡൽഹി: തന്നോടുള്ള സംസാരം നിർത്തിയതിന്റെ പേരിൽ സഹപ്രവർത്തകയേയും മാതാപിതാക്കളെയും കുത്തിപരിക്കേൽപ്പിച്ച് യുവാവ്. ഡൽഹിയിലെ രഗുഭീർ നഗറിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ 21 കാരനായ അഭിഷേക് എന്ന പ്രതി കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും കുത്തിവീഴ്ത്തി.parents
അഭിഷേകും യുവതിയും സുഹൃത്തുക്കളാണ് ഇരുവരും രജൗരി ഗാർഡനിലെ സലൂണിൽ ഒരുമിച്ചിച്ച് ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. യുവതി അഭിഷേകുമായി അകലം പാലിച്ചതും സംസാരിക്കാൻ വിസമ്മതിച്ചതുമാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടേയും മാതാപിതാക്കളുടേയും ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അഭിഷേകിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ്‌ചെയ്തു.