ഫണ്ട് വിതരണത്തിലെ വിവേചനം; ബജറ്റ് അംഗീകരണ യോഗം ബഹിഷ്കരിച്ച് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അംഗീകരണ യോഗത്തിൽ നിന്ന് യു.ഡി.എഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ബജറ്റിൽ പുതുതായി ഒരു പദ്ധതിയും ഇല്ലാതെയും ബജറ്റിനെ കുറിച്ച് വേണ്ടത്ര ചർച്ച ചെയ്യാതെയുമാണ് ബജറ്റ് തയ്യാറാക്കിയത് എന്ന് യു.ഡി.എഫ് മെമ്പർമാർ ആരോപിച്ചു. ബജറ്റ് കോപ്പിയിൽ ആമുഖവും വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണവും ഇല്ലാതെയും ഫണ്ട് ഇനത്തിൽ വലിയ ഏറ്റക്കുറച്ചിലുകളും ഉള്ളതായി മെമ്പർ പറഞ്ഞു. 2024 – 25 വർഷത്തെ ഫണ്ട് വിതരണത്തിൽ യു.ഡി.എഫ് മെമ്പർമാരോട് വലിയ വിവേചനമാണ് ഭരണപക്ഷം കാട്ടിയത്. നികുതി, പെർമിറ്റ്, അപേക്ഷ ഫീസുകൾ കൂട്ടിയപ്പോൾ വലിയ പ്രതിഷേധം യു.ഡി.എഫ് നടത്തിരിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഫണ്ട് വിവേചനത്തിലൂടെ ഭരണകക്ഷി കാട്ടിയതന്നും ഈ രൂപത്തിൽ മുന്നോട്ട് പോയാൽ ബഹുജനങ്ങളെ ഉൾപ്പെടുത്തി വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യു.ഡി.എഫ് മെമ്പർമാർ അപിപ്രായപ്പെട്ടു, പ്രതിഷേധത്തിന് പി.ടി.എ റഹ്മാൻ, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ഇ.പി വൽസല, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം എന്നിവർ നേതൃത്വം നൽകി