ജില്ലാ ബഡ്സ് സ്കൂൾ കായികമേള; ഊർങ്ങാട്ടിരി ബഡ്സ് റിയബിലിറ്റേഷൻ സെന്ററിന് ഓവറോൾ കിരീടം
മലപ്പുറത്ത് വെച്ച് നടന്ന മലപ്പുറം ജില്ല ബഡ്സ് സ്കൂൾ കായിക മേളയിൽ ഓവർ റോൾ ചാമ്പ്യന്മാരായ ബഡ്‌സ് ഊർങ്ങാട്ടിരി തെരട്ടമ്മൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മധുരം നൽകാനും, ആശംസകൾ അർപ്പിക്കാനും, പഞ്ചായത്ത് പ്രസിഡണ്ട് ജിഷ വാസുവിന്റെയും, വൈസ്പ്രസിഡന്റ്‌ഷിജോ ആന്റണിയുടെയും, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുട്ടിയുടെയും , വാർഡ് മെമ്പർ മാരുടെയും നേതൃത്വത്തിൽ സ്ഥിരം സമിതി അംഗങ്ങളും, രാഷ്ട്രീയ പ്രവർത്തകരും, ബഡ്‌സ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും, ക്ലബ്ബ് ഭാരവാഹികളും രാത്രി വൈകിയും തെരട്ടമ്മലിൽ ഒത്തുകൂടി. വിദ്യാർത്ഥികൾക്കു മധുരം നൽകാനാണ് ഒത്തുകൂടിയത്.
ബഡ്സ് സ്കൂൾ, ബിആർസി വിദ്യാർത്ഥികൾക്കായി കുടുംബശ്രീ നടത്തിയ ജില്ലാതല കായിക മേളയിൽ ഊർങ്ങാട്ടിരി ബഡ്സ് റിയബിലിറ്റേഷൻ സെന്റർ 41 പോയിന്റ് ഓടെ ഓവറോൾ കിരീടം കരസ്തമാക്കി. മസ്തിഷ്ക രോഗങ്ങളോട് പൊരുതി ജീവിക്കുന്ന വിദ്യാർത്ഥികൾക്കായി ആദ്യമായാണ് ഇത്തരമൊരു മേള സംഘടിപ്പിച്ചത്. മലപ്പുറം ജില്ലയിലെ 63 സ്ഥാപനങ്ങളിൽ നിന്ന് 600 ലേറെ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.