‘സമന്വയം-24’; നവ്യാനുഭവമായി ഭിന്നശേഷി കലോത്സവം
പന്നിക്കോട്: വീടുകങ്ങളിൽ ഒറ്റപ്പെട്ടവരും ഭിന്നശേഷിക്കാർക്കായി ജീവിതം തന്നെ മാറ്റി വെച്ചവരും ഒരു ദിവസം തങ്ങളുടേതാക്കി മാറ്റി ആടിപ്പാടിയപ്പോൾ കാഴ്ചക്കാർക്കും അത് നവ്യാനുഭവമായി മാറി.
പരിധിയും,പരിമിതിയും അവരുടെ ആവേശത്തിനുമുന്നിൽ വഴിമാറുകയായിരുന്നു.
തീർത്തും വീടകങ്ങളിൽ തളക്കപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്വാസമായാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കല മേള സംഘടിപ്പിച്ചത്.
പന്നിക്കോട് എ യു പി സ്കൂളിലാണ് ഇരുനൂറോളം ഭിന്നശേഷിക്കാരും അവരുടെ കുടുംബവും ഒത്തുചേർന്ന് ഒരു പകൽ അവിസ്മരണീയമാക്കിയത്. കലാഭവൻ ബാലു എന്ന കലാകാരൻ്റെ പ്രകടനങ്ങൾക്ക് മുന്നിൽ ജനപ്രതിനിധികളും ചുവട് വെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഉത്സവ പ്രതീതിയായി.
‘സമന്വയം’ എന്ന പേരിൽ നടന്ന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസി: ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ എം.കെ നദീറ മുഖ്യാതിഥിയായി. പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ബാബു പൊലുകുന്ന് വിശദീകരണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, കരീം പഴങ്കൽ, MT റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം
സുഹറ വെള്ളങ്ങോട്ട്, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, CWF റസീന, നിയാസ് ചോല, ഹരിദാസൻ പരപ്പിൽ, ബഷീർ പാലാട്ട്, മുരളി കിഴക്കു വീട്ടിൽ, സി. ഫസൽ ബാബു, ടി.കെ ജാഫർ, ആയിഷ ഹന്ന തുടങ്ങിയവർ
ചടങ്ങിൽ സംബന്ധിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകിയാണ് തിരിച്ചയച്ചത്