‘തെരഞ്ഞെടുപ്പ് കഴിയുംവരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകേണ്ട’; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ
തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കോടതി. തെരഞ്ഞെടുപ്പ് കഴിയുംവരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. നിയമസഭാ മാർച്ചിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണു നടപടി.Rahul
നവംബർ 13 വരെയാണ് എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകിയത്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. രാഹുലിന് ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പൊലീസ് വാദിച്ചത്.