ആലപ്പുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം; എങ്ങുമെത്താതെ ഷാൻ വധക്കേസ്

Double murder shocked Alappuzha; Shan's murder case went nowhere

 

ആലപ്പുഴ: ആലപ്പുഴയെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളിൽ രണ്ടാം കൊലയുടെ വിധി പറയുമ്പോൾ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ വധക്കേസ് എങ്ങുമെത്തിയില്ല. രൺജിത്ത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബിജെപി നേതാവ് രണജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. കേസിൻ്റെ മുന്നോട്ട് പോക്കിനെ കുറിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് കഴിഞ്ഞയാഴ്ച പി.പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിനുശേഷമാണ് അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.

ഷാൻ വധക്കേസിൽ 13 പ്രതികളാണുള്ളത്. ഇവരെല്ലാം ജാമ്യം ലഭിച്ച് പുറത്താണ്. രൺജിത്ത് വധക്കേസിലെ 15 പ്രതികളും വധശിക്ഷക്ക് വിധിക്കപ്പെടുമ്പോൾ ഷാൻ വധക്കേസിൽ പ്രാരംഭ നടപടികൾ പോലുമായിട്ടില്ല. ആദ്യ കേസ് ഇഴഞ്ഞു നീങ്ങുകയും രണ്ടാം കേസിൽ വേഗം വാദം പൂർത്തിയാക്കി വിധി പറയുകയും ചെയ്യുമ്പോൾ ഇരട്ടനീതിയെന്ന ആക്ഷേപമാണുയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *