കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Drinking water project inaugurated

 

അരീക്കോട് : കൊഴക്കോട്ടൂർ പുൽപറമ്പ് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ന്യുനപക്ഷ ക്ഷേമ വകുപ്പ് ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. ടി. അബ്ദുഹാജി ഉദ്ഘാടനം നിർവഹിച്ചു. ഹനീഫ ഒറ്റകത്ത് സ്വാഗതം പറഞ്ഞ ചടങ്ങ് വാർഡ്‌ മെമ്പർ ശ്രീജ അനിയൻ അധ്യക്ഷനായി. ചടങ്ങിൽ കെ. ടി അബ്ദുറെഹിമാൻ മുഖ്യാതിഥിയായി. ടി. എൻ ജയകൃഷ്ണൻ, ടി. പി ജമീല, ഫാത്തിമ സുഹറ, ഗ്രാമപഞ്ചായത്ത് അംഗം കെ. സാദിൽ, എം. ടി മുസ്തഫ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടിവെള്ള പദ്ധതിക്കു വേണ്ടി ടാങ്ക് നിർമിക്കാൻ സ്ഥലവും, കിണർ കുഴിക്കാനുള്ള സ്ഥലവും സ്വന്തമായി വിട്ടു നൽകിയ മുജീബ് ഒറ്റകത്തിനെ ചടങ്ങിൽ ആദരിച്ചു. പരിപാടിക്ക് ജബ്ബാർ സി. കെ നന്ദി പ്രകാശിപ്പിച്ചു. Drinking water project inaugurated

Leave a Reply

Your email address will not be published. Required fields are marked *