മാസപ്പടി വിവാദത്തിൽ കേസെടുക്കാൻ പൊലീസിന് കത്ത് നൽകി ED

ED has written to the police to file a case in the month-long controversy

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ കേസെടുക്കാൻ പൊലീസിന് കത്ത് നൽകി എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങൾ അടക്കം നിലനിൽക്കുമെന്നും ഇഡി. എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഡിജിപിക്ക് കത്ത് നൽകി. വീണാ വിജയൻറെ കമ്പനിയുമായുള്ള ഡീൽ ഉൾപ്പെടെ കേസെടുക്കണമെന്ന് ആവശ്യം.

ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കളളപ്പണ ഇടപാടാണ് തങ്ങൾ പരിശോധിക്കുന്നതെന്നും എന്നാൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിയിൽ വരുന്ന ഗൂഡാലോചന, വഞ്ചന , അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളിൽ കേസെടുക്കാൻ പര്യാപ്തമാണെന്നുമാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *