പുതുവർഷ പുലരിയിൽ വേറിട്ട പ്രവർത്തനവുമായി എടവണ്ണ പോലീസ് വളണ്ടിയർമാർ.
എടവണ്ണ: റോഡ് സുരക്ഷാ ജീവൻ രക്ഷ പ്രമേയവുമായി പുതു വർഷ പുലരിയിൽ ദീർഘ ദൂര യാത്രക്കാർക്കും ഡ്രൈവർമാർക്കും ചുക്ക് കാപ്പിയും സ്നാക്സും നൽകി ശുഭയാത്ര നേർന്ന്, കൂടെ റോഡ് സുരക്ഷാനിയമങ്ങളും ഡ്രൈവർമാർ പാലിക്കേണ്ട നിർദേശങ്ങളുമടങ്ങിയ ലഘു ലേഖയും നൽകി യാത്രയാക്കി പോലീസ് വളന്റിയർമാർ. എടവണ്ണ പോലീസ് സ്റ്റേഷനു കീഴിലുളള സന്നദ്ധ സേനയായ എടവണ്ണ പോലീസ് വളണ്ടിയർമാരാണ് വേറിട്ട പ്രവർത്തനവുമായി രംഗത്തുവന്നത്.
നൂറുക്കണക്കിന് വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും ഈ പദ്ധതി ഉപയോഗിച്ചു. എടവണ്ണ എസ് ഐ കെ .അബ്ദുൽ അസീസ് ഉൽഘാടനം നിർവ്വഹിച്ചു. പി.ആർ.ഒ ശബീറലി, സ്പെഷൽ ബ്രാഞ്ച് ഓഫീസർ ഒ ശശി എന്നിവർ സംസാരിച്ചു.പോലീസ് വളണ്ടിയർ ലീഡർ അൻസാർ ഒതായി, സമീൽ ബാബു. ജനീഷ് പി.വി , അദ്നാൻ.എ.കെ, ഫാസിൽ കെ, ശറഫുദ്ദീൻ എം.ഫായിസ് വി, സാദിഖ് ടി, സുരേഷ് .എം, നവാസ്.ടി, തുടങ്ങിയവർ നേതൃത്വം നൽകി.
Edavanna police volunteers with a special activity on New Year’s eve.