എടവണ്ണപ്പാറ റെയിഞ്ച് മുസാബക്ക; വിദ്യാർത്ഥികളെ അനുമോദിച്ചു.
എടവണ്ണപ്പാറ റെയിഞ്ച് മുസാബക്കയിൽ ഫസ്റ്റ് നേടിയ കല്ലിങ്ങൽ നൂറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളെ ആദരിച്ചു. മാനേജ്മെൻറ് കമ്മിറ്റിയും നാട്ടുകാരും ഉപഹാരം നൽകി. മദ്രസ പ്രസിഡണ്ട് കെ പി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് എടപ്പറ്റ, സദർ മുഅല്ലിം അബ്ദുള്ള മുസ്ലിയാർ, ഖത്തീബ്ഫള്ലു റഹ്മാൻ ഫൈസി, സഈദ് മുസ്ലിയാർ, തുടങ്ങിയവർ സംസാരിച്ചു. Edavannappara range Musabaka.