എടവണ്ണപ്പാറ റെയ്ഞ്ച് മുസാബഖ: കല്ലിങ്ങൽ നൂറുൽ ഇസ്‌ലാം മദ്രസ ജേതാക്കളായി

Edavanpara Range Musabakha: Kallingal Nurul Islam Madrasa won

 

വെട്ടുപാറ അലമുൽ ഹുദാ മദ്രസയിൽ എടവണ്ണപ്പാറ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കലോത്സവം നടന്നു. കല്ലിങ്ങൽ നൂറുൽ ഇസ്‌ലാം മദ്രസ 331 പോയിന്റ് നേടി വിന്നേഴ്സ് ട്രോഫിയും തത്തങ്ങോട് നുസ്റതുൽ ഇസ്‌ലാം മദ്രസ 261 പോയിന്റ് നേടി റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. വെട്ടത്തൂർ നുസ്രത്തുൽ ഇസ്‌ലാം മദ്രസക്കാണ് മൂന്നാം സ്ഥാനം.

കിഡീസ്, സീനിയർ, സൂപ്പർ സീനിയർ, ജനറൽ, അലുംനി വിഭാഗങ്ങളിൽ കല്ലിങ്ങലും സബ് ജൂനിയർ, ജൂനിയർ, ഗേൾസ്,മുഅല്ലിം വിഭാഗങ്ങളിൽ യഥാക്രമം കൊളമ്പലം, തത്തങ്ങോട്, വെട്ടത്തൂർ വെട്ടുപാറ എന്നിവർ ജേതാക്കളായി.

റെയ്ഞ്ച് പ്രസിഡന്റ് മുജീബ് ഫൈസി അധ്യക്ഷനായി. സെക്രട്ടറി ഫൈസൽ ഫൈസി, ഷുക്കൂർ വെട്ടത്തൂർ, കെ വി കുഞ്ഞാൻ സാഹിബ്‌, Ek അലി, കെ എം എ റഹ്മാൻ വാഫി വാവൂർ,സഈദ് മാസ്റ്റർ കല്ലിങ്ങൽ, ജബ്ബാർ ഫൈസി വെട്ടുപാറ, ഉമൈർ ഫൈസി, എ പി.അഷ്റഫ് ഉസ്താദ്. അബ്ദുള്ള മുസ്‌ലിയാർ. ഹാഷിം അൻസ്വരി, വാരിസ് വെട്ടുപാറ. മുനീർ കെ പി വെട്ടത്തൂർ, ആബിദ് വെട്ടുപാറ, ജാബിർ മാഷ്, വി പി കുഞ്ഞാൻ. ആലികോയ. അസ്‌ലം വെട്ടുപാറ റഷീദലി. നൗഫൽ നേതൃത്വവും നൽകി. Edavanpara Range Musabakha: Kallingal Nurul Islam Madrasa won first place.

 

Edavanpara Range Musabakha: Kallingal Nurul Islam Madrasa won

Leave a Reply

Your email address will not be published. Required fields are marked *