ഇ.കെ റമീസ് ഫ്രറ്റേണിറ്റി അഖിലേന്ത്യ പ്രസിഡൻ്റ്
മാപ്സ : ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ പ്രസിഡൻ്റായി ഇ.കെ റമീസിനെ തെരഞ്ഞെടുത്തു. രണ്ട് ദിവസമായി നോർത്ത് ഗോവയിലെ മാപ്സയിൽ ചേർന്ന ദേശീയ ജനറൽ കൗൺസിലാണ് 2025-2027 കാലയളവിലേക്കുള്ള ദേശീയ എക്സിക്യൂട്ടീവിനെയും ഭാരവാഹികളെയും തെരഞ്ഞെടുത്തത്.EK Ramis
കോഴിക്കോട് ജില്ലയിലെ വേളം സ്വദേശയായ ഇ.കെ റമീസ് ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയാണ്. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേരള സംസ്ഥാന സെക്രട്ടറിയായും ദേശീയ സെക്രട്ടേറിയറ്റംഗമയും പ്രവർത്തിച്ചിട്ടുണ്ട്.
അഫ്രീൻ ഫാത്തിമ, ലുബൈബ് ബഷീർ, മുഹമ്മദ് അൽഫൗസ് എന്നിവരെ ജനറൽ സെക്രട്ടറിമാരായും എം.ജെ സാന്ദ്ര, ഉമർ ഫാറൂഖ് ഖാദിരി, മതീൻ അഷ്റഫ് എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും തെരെഞ്ഞെടുത്തു. ഷഹീൻ അഹ്മദ്, റിഹാന, നിദ പർവീൺ, മുഹമ്മദ് ഇനാം, ബുർഹാനുദീൻ എന്നിവർ സെക്രട്ടറിമാരാണ്.
മാപ്സയിലെ സാക്കിയ ജഫ്രി നഗറിൽ ചേർന്ന ദേശീയ ജനറൽ കൗൺസിലിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഉപദേശക സമിതി അംഗങ്ങളായ സുബ്രഹ്മണി അറുമുഖവും ഷംസീർ ഇബ്രാഹിമും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.