ഏകീകൃത കുർബാനയിൽ നിന്ന് പിന്നോട്ടില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത വികാരി ജോസഫ് പാംപ്ലാനി

Joseph

എറണാകുളം: ഏകീകൃത കുർബാനയിൽ നിന്ന് പിന്നോട്ടില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത വികാരിയായി ചുമതലയേറ്റെടുത്ത ജോസഫ് പാംപ്ലാനി. മാർപ്പാപ്പയുടെ തീരുമാനം അന്തിമമാണ്. സമരം അവസാനിപ്പിക്കണമെന്നും, ഒരുമിച്ചിരുന്ന് വിഷയം ചർച്ച ചെയ്യാമെന്നും പാംപ്ലാനി പറഞ്ഞു.Joseph

തന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരും പറഞ്ഞു. പ്രശന്ങ്ങൾ അവസാനിപ്പിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു.

അതിരൂപത ആസ്ഥാനത്തെ സംഘർഷത്തിൽ വൈദികർക്കെതിരെ ജാമ്യമില്ല വകുപ്പ് അടക്കം ചുമത്തി നാല് കേസുകളെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രശ്ന പരിഹാരത്തിനുള്ള സമവായ ചർച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വൈകിട്ട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *