എറണാകുളം പറവൂരിൽ ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം
കൊച്ചി: എറണാകുളം പറവൂരിൽ ട്രാൻസ്പോർട്ട് സ്റ്റാന്‍ഡിന് സമീപം ആനയിടഞ്ഞു. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആനയെ തളക്കാനായിട്ടില്ല. ആനപ്പുറത്ത് പാപ്പാനുണ്ട്.elephants
അതിനിടെ കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. ബ്ലോക്ക് 13 ലെ ഷിജു, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. കാട്ടാന സ്‌കൂട്ടർ തകർത്തു.