മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണം: മലപ്പുറത്ത് 7 കേസുകൾ

False Propaganda Against Chief Minister's Relief Fund: 7 Cases in Malappuram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയതിൽ മലപ്പുറത്ത് 7 കേസുകൾ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത, ദുരന്തനിവാരണ നിയമം, കേരള പൊലീസ് ആക്ട് എന്നിവയിലെ വകുപ്പുകൾ ചേർത്താണ് കേസുകൾ എടുത്തത്. മലപ്പുറം, കരിപ്പൂർ, നിലമ്പൂർ, വണ്ടൂർ, കൽപകഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി തുടങ്ങിയ സ്റ്റേഷൻ പരിധിയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

Also Read : ‘ആയിരം നന്ദി’: ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി

ദുരിതാശ്വാസ നിധിക്കെതിരെ വ്യജപ്രചരണം നടത്തിയയതിന് ഒരാളെ ആലപ്പുഴയിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുൺ(40) അറസ്റ്റിലായത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‍ക്കെതിരെ സമൂഹമാധ്യമമായ ഫേസ്ബുക്ക് വഴി പ്രചാരണം നടത്തിയതിനാണു നടപടി.

Leave a Reply

Your email address will not be published. Required fields are marked *