പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

Shyam Benegal

മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.Shyam Benegal

18 തവണ ദേശീയ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. 2005ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. അങ്കുർ, നിഷാന്ത് , മന്തൻ , ജുനൂൻ , ആരോഹൻ , തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.

1934 ഡിസംബർ 14 ന്‌ സെക്കന്തരബാദിലെ ത്രിമൂൽഗരിയിലാണ്‌ ശ്യാമിന്‍റെ ജനനം. ഛായാഗ്രാഹകനായിരുന്ന അച്ഛൻ ശ്രീധർ ബി. ബെനഗൽ നൽകിയ ക്യാമറ ഉപയോഗിച്ച് ശ്യാം ബെനഗൽ ആദ്യ ചിത്രമൊരുക്കുന്നത് തന്‍റെ പന്ത്രണ്ടാം വയസിലാണ്‌. ഉസ്മാനിയ സർ‌വ്വകലാശാലക്ക് കീഴിലെ നൈസാം കലാലയത്തിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശ്യാം ബെനഗൽ അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി എന്ന പേരിൽ ചലച്ചിത്ര കൂട്ടായ്മയും സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *