വലിയ ഇടയന് വിട; ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറടക്കം പൂർത്തിയായി
കൊച്ചി: യാക്കോബായ സുറിയാനി സഭാ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് വിട നൽകി വിശ്വാസി സമൂഹം. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്‌കരിച്ചത്.Shreshtha Basilios
യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ്, പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാല തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, നടൻ മമ്മൂട്ടി, ശശി തരൂർ എംപി, മന്ത്രി വി.എൻ വാസവൻ തുടങ്ങി നിരവധിപേർ ബാവക്ക് ആദരാഞ്ജലിയർപ്പിച്ചു.