മികവുത്സവം 2023; കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Festival of Excellence 2023; It was inaugurated by the Vice President of Kozhimmanna Grama Panchayat

 

ന്യൂ ഇന്ത്യ ലിറ്റററി പ്രോഗ്രാമിന്റെ ഭാഗമായി കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് മികവുത്സവം 2023 സംഘടിപ്പിച്ചു. പന്ത്രണ്ടാം വാർഡിലെ സ്രാമ്പിയേക്കൽ വെച്ച് നടന്ന പരിപാടി കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആനത്താനത്ത് മുതിർന്ന പഠിതാവ് 95 വയസ്സായ പാത്തുമ്മ കുട്ടിക്ക് ചോദ്യ പേപ്പർ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സി ഡി എസ് അംഗം വസന്ത അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ പ്രേരക് സൈതലവി പുളിക്കൽ സ്വാഗതവും, സഫിയ ടീച്ചർ നന്ദിയും പറഞ്ഞു, മികവുത്സവത്തിന്റെ ഭാഗമായി പഠിതാകളുടെ വിവിധ കലാപരിപാടികളും നടന്നു. കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 96 പേർ പരീക്ഷ എഴുതുന്നുണ്ട്. പതിനാറാം വാർഡിലെ കുന്നത്ത് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ മുർഷിദ നിസാറും എക്കാ പറമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ആസ്യ ഹംസയും രണ്ടാം വാർഡിൽ വാർഡ് മെമ്പർ കോട്ട ഉമ്മർ ഹാജിയും, മുണ്ടംപറമ്പിൽ മെമ്പർ പി അലവി കുട്ടിയും മുതിർന്ന പഠിതാക്കൾക്ക് ചോദ്യ പേപ്പർ നൽകി. സി ഡി എസ് ചെയർപെഴ്സൺ ബിന്ദു എം, പഞ്ചായത്ത് ആർ.പി റൈഹാനത്ത് സി, വളണ്ടയറി ടീച്ചർമാരായ ശബ്ന ടി, മൈമുന പി, സീനത്ത് പി, നിസാമുദ്ധീൻ, ആയിഷാബി, റസിയ കെ കെ, റസിയാബി സി.കെ, ഖമറു, എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.
Festival of Excellence 2023; It was inaugurated by the Vice President of Kozhimmanna Grama Panchayat

Leave a Reply

Your email address will not be published. Required fields are marked *