ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ്: റയൽ മാഡ്രിഡ് ടീമിനെ പ്രഖ്യാപിച്ചു

FIFA

ദോഹ: ബുധനാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പിനുള്ള റയൽ മാഡ്രിഡ് ടീമിനെ പ്രഖ്യാപിച്ചു. എംബാപ്പെയും വിനീഷ്യസ് ജൂനിയറും അടക്കമുള്ള സൂപ്പർ താരങ്ങൾ ഖത്തറിലേക്കുള്ള സംഘത്തിലുണ്ട്. ഖത്തർ ദേശീയദിനത്തിൽ നടക്കുന്ന വൻകരാപോരിൽ സർവ സന്നാഹവുമായാണ് യൂറോപ്യൻ ചാമ്പ്യൻമാരായ റയലിന്റെ വരവ്. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ഡാനി കർവഹാൽ, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം കാർലോ ആൻസലോട്ടിയുടെ സംഘത്തിലുണ്ട്. 26 അംഗങ്ങളുടെ പട്ടികയാണ് ഫിഫക്ക് സമർപ്പിച്ചത്.FIFA

ഇന്ന് 974 സ്റ്റേഡിയത്തിൽ നടക്കുന്ന ചലഞ്ചർ കപ്പ് മത്സരത്തിലെ വിജയികളാണ് റയലിന്റെ എതിരാളികൾ. അഞ്ചു ദിവസം മുമ്പ് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ എംബാപ്പെയെ ഖത്തറിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തുമെന്ന് കോച്ച് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തെ വിശ്രമത്തോടെ താരം മത്സരത്തിന് സജ്ജമാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *