ഫിൻലാൻഡ് മലയാളി അസോസിയേഷന് ഇനി പുതിയ നേതൃത്വം
ഹെൽസിങ്കി: ഫിൻലാൻഡ് മലയാളി അസോസിയേഷൻ (ഫിമ) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി (2025-2027) തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ പ്രസിഡന്റായി ഷമീർ കണ്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. നജിൽ മുഹമ്മദ് (വൈസ് പ്രസിഡന്റ്), നിജിത ഷുക്കൂർ (സെക്രട്ടറി), സുനിൽകുമാർ മോഹൻദാസ് (ജോയിന്റ് സെക്രട്ടറി), ജിബി രാമകൃഷ്ണൻ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.Finland
നജ്വ അബ്ദുൽ റഷീദ്, ഷാജി കഫൂർ, രശ്മി ഗോപാലകൃഷ്ണൻ, ആഷിത് അജരാജൻ , ജിജോ ജോസ്, സിജു സാമുവേൽ, റോഷ് ചെറിയാടാൻ ജോയ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
ഫിൻലാൻഡിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക, സാമൂഹിക, സൗഹൃദപരമായ വളർച്ചയ്ക്കും ഐക്യത്തിനും ഫിമ തുടർന്നും നേതൃത്വം നൽകും. മലയാളി സംസ്കാരത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.